Skip to main content

Posts

വിനീതനാകുക എന്നത് ഒരാളുടെ ബലഹീനതയായി കണക്കാക്കരുത്...അത് അവരുടെ കരുത്താണ്...

വിനീതനാകുക എന്നത് ഒരാളുടെ ബലഹീനതയായി കണക്കാക്കരുത്...അത് അവരുടെ കരുത്താണ്...
Recent posts

വീണ്ടും ഒരു എത്തിനോട്ടം

വീണ്ടും ഞാൻ എഴുതാൻ തീരുമാനിച്ചു...സമയം പോകാഞ്ഞിട്ടല്ല....ചുമ്മാ....ഫെയ്സ്ബൂകിലും ചില എഴുത്തുകാരെ കണ്ടു മുട്ടി....അവരുടെ പോസ്റ്റുകളും ബ്ലോഗുകളും വായിച്ചപ്പോൾ എനിക്കും എഴുതണമെന്നു തോന്നി..... ഇത്തവണ എഴുത്ത് മാത്രമല്ല....ടെക്നോളജി പരമായി കുറെ മാറ്റങ്ങൾ വരുത്താനും കൂടി വേണ്ടി ആണ് ഞാൻ ബ്ലോഗ്‌ തുറക്കുന്നത്...ആകെ മൊത്തത്തിൽ ഒരു ചേഞ്ച്‌ ആയിക്കോട്ടെ...എന്തേ ???
ഞാന്‍ അഞ്ചാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഉണ്ടായ ഒരു രസകരമായ സംഭവമാണിത്..:) സ്കൂളില്‍ യുവജനോത്സവം നടക്കുന്ന സമയം...എന്റെ സ്കൂളില്‍ ഞാന്‍ കുറെ കുട്ടിക്കവിതയോക്കെ ചൊല്ലി ഫസ്റ്റ് മേടിച്ചു.. ഇനി ജില്ലാതലത്തില്‍ മത്സരിക്കണം...ആദ്യമായ മറ്റൊരു സ്റ്റേജില്‍ പെര്‍ഫോം ചെയ്യാന്‍ പോകുന്നത്..അതിന്റെ ടെന്‍ഷന്‍ ഉള്ളിലുണ്ട്...കുഞ്ഞുണ്ണി മാഷിന്റെ 10 കുട്ടിക്കവിതകള്‍ മനപ്പാടമാക്കി...വേദിക്കു പുറകില്‍ കാത്തു നില്‍ക്കുന്നു...ഏന്ടമ്മചീ...എന്റെ ചെസ്സ്‌ നമ്പര്‍ വിളിച്ചു...ഞാന്‍ വിറക്കാന്‍ തുടങ്ങി...സ്റ്റേജില്‍ കയറി..." മാന്യ സദസ്സിനു നമസ്കാരം..ഞാന്‍ ഇവിടെ ചൊല്ലാന്‍ പോകുന്നത് കുഞ്ഞുണ്ണി മാഷിന്റെ ഏതാനും ചില കവിതകളാണ്..".അത്ര തന്നെ ബാകി എത്ര ആലോചിച്ചിട്ടും ഓര്മ വരുന്നില്ല....എന്ത് ചെയ്യണമെന്നു ഒരു ഐഡിയയും ഇല്ല....ആകെ കുഴഞ്ഞു...കുറെ പറയാന്‍ ശ്രമിച്ചു....ഒടുവില്‍...കരയാന്‍ തുടങ്ങി....സ്റ്റേജില്‍ നിന്ന് കരഞ്ഞിട്ടു ഇറങ്ങാന്‍ സമയം ഞാന്‍ പറഞ്ഞു " നന്ദി നമസ്കാരം "...അത് കേട്ടതും എല്ലാരും ചിരിയും തുന്ടങ്ങി...

അന്ന് പെയ്ത മഴ...

അതി രാവിലെ തന്നെ അവള്‍ പതിവില്ലാതെ കരഞ്ഞു തുടങ്ങി. ആ കണ്ണ് നീര്‍ മഴയായി പെയ്തിറങ്ങി . ഒരു കനത്ത മഴയായ്...ഒരു പക്ഷെ അവള്‍ ആ മഹാ സത്യം അറിഞ്ഞിട്ടുണ്ടാവനം. ഇനി ഒരിക്കലും തിരിച്ചു വരാന്‍ പറ്റില്ലെന്ന ആ പ്രപഞ്ച സത്യം. കണ്ണീരോടെ വിട 2011 . പ്രതീക്ഷയുടെ പുതു നാംബുകലുമായി നമുക്ക് വരവേല്‍ക്കാം 2012 . സാഗര്‍

അങ്ങനെ ഒരു പുതിയ വര്ഷം കൂടി......

കഴിഞ്ഞു പോയ 2011 എന്റെ ജീവിതത്തിലെ ഞാന്‍ ഓര്‍മ്മിക്കാന്‍ പോലും ആഗ്രഹിക്കതത്ര അനിഷ്ട സംഭവങ്ങള്‍ നടന്ന ഒരു വര്‍ഷമായിരുന്നു. ആഗ്രഹിച്ചിരുന്ന പല കാര്യങ്ങള്‍ നടന്നു എങ്കിലും ഫലത്തില്‍ എല്ലാം ബിഗ്‌ ഫ്ലോപ്പ് ആയിരുന്നു. പുത്തന്‍ വര്‍ഷത്തില്‍ ഞാന്‍ ഒരുപാട് ആഗ്രഹിക്കുന്നു. ഒരുപാട് പ്രതീക്ഷകളുമായി എന്റെ 2012 ലെ യാത്ര ഇവിടെ തുടങ്ങുന്നു. ഇന്ന് ഈ ഇന്റര്‍നെറ്റ്‌ കാഫെയില്‍ വന്നു ഇരുന്നു ഇത് എഴുതാന്‍ പറ്റിയത് തന്നെ ഒരു നല്ല തുടക്കമായി ഞാന്‍ കരുതുന്നു. പടച്ചോന്റെ അനുഗ്രഹം എന്നോടോപ്പമുണ്ടാകനെ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. സ്നേഹപൂര്‍വ്വം, സ്വപ്നങ്ങളെ യാഥാര്‍ത്ഥ്യമാക്കാന്‍ ഉള്ള ഒരു യാത്ര ഇവിടെ തുടങ്ങി കൊണ്ട്, എല്ലാവര്ക്കും പുതുവര്‍ഷ ആശംസകള്‍ നേര്‍ന്നു കൊണ്ട് സാഗര്‍

ദീപാവലി ആശംസകള്‍..................

ഇന്ന് ദീപാവലി... Festival of Lights ... എന്നത്തേയും പോലെ ഇന്നും നേരം വെളുത്തു. രാവിലെ തന്നെ ഉണര്‍ന്നു. ഗിരി അണ്ണന്റെ ഫോണും സുബ്ബുന്റെ ഹെഡ് സെറ്റും എടുത്തു നടക്കാന്‍ ഇറങ്ങി..തെറ്റിദ്ധരിക്കരുത്, ജോഗ്ഗിംഗ് ഒന്നുമല്ല...ചുമ്മാ നല്ല തണുത്ത കാറ്റത്ത്‌ നടക്കാന്‍ ഒരു രസം തോന്നി...നടന്നു...ചെറിയ ചെറിയ ആഗ്രഹങ്ങള്‍ എന്തെലുമുന്ടെങ്കില്‍ അത് നമ്മള്‍ നാളതെക്കായി മാറ്റി വക്കാതിരിക്കുക. ഒരു പക്ഷെ നാളെ നമ്മള്‍ ഉണ്ടാകനമെന്നില്ലല്ലോ...ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക, നമ്മുടെ ആഗ്രഹങ്ങള്‍ നടത്തി കാണുവാന്‍ ആഗ്രഹിക്കുമ്പോള്‍ അത് മറ്റുള്ളവരെ ഒരു രീതിയിലും വിഷമിപ്പിക്കുന്ന അവസ്തയിലെതിക്കരുത്... എന്തായാലും എല്ലാവര്ക്കും എന്റെ ഹൃദയം നിറഞ്ഞ ഒരായിരം ദീപാവലി ആശംസകള്‍.... സസ്നേഹം, സാഗു...

സുന്ദരികളും സാഗറും... :P

കുറച്ചു വന്നമുന്ടെന്നു ഒഴിച്ച് കാണാന്‍ ഇച്ചിരി സുന്ദരനാണ് ഞാന്‍ എന്ന് സ്വയം വിശ്വസിക്കുന്ന ഒരാള്‍ ആണ് ഞാന്‍. ഞാന്‍ ഇനി പറയാന്‍ പോകുന്ന കാര്യം എന്റെ ജീവിതത്തില്‍ നടന്ന ഒരു സംഭവമാണ്. എല്ലാ വര്‍ഷത്തെയും പോലെ അന്നും ഓണം വന്നു. ഞങ്ങള്‍ വീടിനടുത്തുള കുറച്ചു കൊച്ചു പയ്യന്മാര്‍ ചേര്‍ന്ന് അത്തപ്പൂക്കളം ഇടാന്‍ തീരുമാനിച്ചു. ഞങ്ങള്‍ എന്നും സ്കൂള്‍ കഴിഞ്ഞു പൂവ് പറിക്കാനായി പോകും. അന്ന് ഒരു ഞായറാഴ്ച. എന്റെ സ്വന്തം സൈക്കിള്‍ ഞാനും കൂടുകാരും പോകുവാന്. ഫ്രെണ്ട്സ് എല്ലാരും മുന്പേ പോയി. ഞാനും പുറകെ കത്തിച്ചു വിടുകയാണ്. ഒരു വളവില്‍ പെട്ടന്ന് ഒരു 7 - 8 പെന്പില്ലര് നടന്നു വരുന്നു, എല്ലാം നല്ല അചായതി കുട്ടികള്‍. ഞായറാഴ്ച പള്ളീല് കുരുബനയും കഴിഞ്ഞുള്ള വരവാണ്. ഞാന്‍ അന്ന് പ്ലസ്‌ വണ്ണിനു പഠിക്കുന്ന ടൈം,.ഒറ്റക്കായത് കൊണ്ട് ഒരു ചെറിയ ഭയം..എന്നാലും ഞാന്‍ ധൈര്യത്തോടെ ബെല്‍ അടിച്ചു പോകാന്‍ നോക്കി. ഉടനെ അതിലൊരു സുന്ദരി എനിക്ക് കൈ കാണിച്ചു..ഞാന്‍ പുരകൊറ്റൊന്നു നോക്കി .ഞാന്‍ കരുതി ഞങ്ങള്‍ടെ കൂടെ വന്ന ഒരുത്തന്‍ എന്റെ പുറകെ വരുന്നുണ്ടായിരുന്നു...അവന്റെ കൂട്ടുകാരി ആയിരികുമെന്നു കരുതി നിര്‍ത്തി...പെട്ടന്ന് എന്റെ പുറകെ